Thursday 18 December 2014

കൂരായണ കൂരായണ










തപാൽ സ്റ്റാമ്പായി, നൂറിന്റെ ആയിരത്തിന്റെ
നോട്ടുകളായി 
കവലകളിൽ നിന്നു വർഗ്ഗീയ വിഷം തുപ്പുന്ന 
പ്രതിമകളായി ഗോഡ്സെ പുനർജനിക്കുന്നു 

കേവലം മൂന്നു വെടിയുണ്ടകൾ കൊണ്ട് 
സമത്വത്തിന്റെ  ,സാഹോദര്യത്തിന്റെ 
മാറുപിളർന്ന സ്വാർത്ഥതയെ വാഴ്ത്തി 
ഒരു ദിനം നമുക്ക് കുപ്പി പൊട്ടിക്കണം 
ലോകത്തെ തന്റെ കിണറിന്റെ ഇത്തിരി 
വട്ടമായിക്കണ്ട മഹാനു വേണ്ടി കലാലയങ്ങൾ 
പണിയണം 
തമ്മിൽ തമ്മിൽ വെട്ടിമരിക്കേണ്ടതെങ്ങനെയെന്നു 
കുട്ടികളെ പഠിപ്പിച്ചു കൊടുക്കണം 
മറക്കേണ്ടതുണ്ട് രക്തരഹിത സമരങ്ങളെ 
സ്നേഹത്തെ ,ശാന്തിയെ ,ബാപ്പുജിയെ 
ഇതു കലി (ഗോഡ്സെ )യുഗം 
നമുക്ക് കലിയുഗ മന്ത്രം  ഉറക്കേ 
ചൊല്ലാം 
കൂരായണ ,കൂരായണ 

3 comments:

  1. കൂരായണ ,കൂരായണ
    ungrateful people!

    ReplyDelete
  2. ആയിരത്തിന്റെ പര്യായ പദം മാത്രമായി ചുരുങ്ങി ആ രൂപം.രാഷ്ട്രീയക്കാരെ വിടുക. അതവരുടെ സ്വഭാവം. പക്ഷെ കുറഞ്ഞത് സ്വന്തം മുഷിഞ്ഞ തുണി അലക്കാനോ,സ്വന്തം കുളിമുറി ഒന്ന് വൃത്തിയാക്കാനോ നമ്മളും തയ്യാറല്ലല്ലോ. ആരാരെ കുറ്റം പറയാൻ?

    ReplyDelete