Thursday 20 November 2014

കുഞ്ഞുപൂക്കള്‍ക്ക്‌




ഒരു കിങ്ങിണിക്കൊഞ്ചലിന്‍ താളം കേട്ടിടില്‍
കുഞ്ഞുടുപ്പിന്‍ തൊങ്ങലൊന്ന് കണ്ടിടില്‍
കൊടും കാമാമുണരുന്ന നികൃഷ്ട കീടങ്ങളെ
പിഞ്ചെങ്കിലും പെണ്ണുടല്‍ പിച്ചിചീന്തി
രസിക്കേണമെന്നുള്ള പ്രാകൃത പ്രമാണത്തെ
നെഞ്ചേറ്റി ലാളിക്കുന്ന ചെന്നായ്ക്കളെ


ചൊല്ലുക,നിങ്ങളെന്തിനാ കൊച്ചു
കണ്ണില്‍ മിന്നുന്ന താരക ദീപങ്ങള്‍
തല്ലിക്കെടുത്തിയിട്ടാര്‍ത്തു ചിരിക്കുന്നു

പൂക്കളില്ലാത്ത ,പൂത്തുമ്പി തന്‍ചിറകറ്റ ,
നിറം കെട്ട,പേക്കിനാക്കളവള്‍ക്ക് സമ്മാനിച്ചു
ശാന്തമായുറങ്ങുന്നു
നിങ്ങളെന്തിനാ കുഞ്ഞു മോഹങ്ങള്‍ തന്‍
നേര്‍ത്ത ചിറകുകള്‍ വെട്ടിയരിഞ്ഞിട്ടു
വിണ്ണിലുയര്‍ന്നു മദിച്ചു പറക്കുന്നു


ആ ക്കുഞ്ഞു തേങ്ങലിലെഴും ദൈവ ശാപത്തിന്‍
ശരശയ്യയില്‍ നിത്യം പിടഞ്ഞു,പിടഞ്ഞു
നിലക്കട്ടെ കല്ലായ് തീര്‍ന്ന നിങ്ങള്‍
തന്‍ ഹൃദയങ്ങള്‍

ആ കുഞ്ഞു മിഴികളിലെഴുന്നോരാ
കരുണാര്‍ദ്രമാം യാചന വേട്ടയാടട്ടെ
നിങ്ങള്‍ തന്‍ ശിഷ്ട ജന്മത്തെ നിത്യവും




സമര്‍പ്പണം:നാദാപുരത്തും,മലപ്പുറവും,ലോകത്തിന്‍റെ
നാനാകോണിലും പിച്ചിച്ചീന്തപ്പെട്ട പൊന്നോമാനകള്‍ക്ക്




6 comments:

  1. ........ആ കുഞ്ഞു മിഴികളിലെഴുന്നോരാ
    കരുണാര്‍ദ്രമാം യാചന വേട്ടയാടട്ടെ
    നിങ്ങള്‍ തന്‍ ശിഷ്ട ജന്മത്തെ നിത്യവും....

    ReplyDelete
    Replies
    1. keeya chechi kavitha vaayicahthinu nanni.aa dushtanmare sapikkaan koodiyathinum.

      Delete
  2. ഒരു കുലുക്കവുമില്ലാതെ അവരും അവരെ പിന്‍താങ്ങുന്നവരും!!

    ReplyDelete
    Replies
    1. enthu cheyyanu ajithetta panathinoppam alle neethi devathayude thulasu polum.panavum swadhinavum ullavarkk enthu kollaruthaymayum cheyyavunna kaalmalle

      Delete
  3. സമര്‍പ്പണം:നാദാപുരത്തും,മലപ്പുറവും,ലോകത്തിന്‍റെ
    നാനാകോണിലും പിച്ചിച്ചീന്തപ്പെട്ട പൊന്നോമാനകള്‍ക്ക്

    ReplyDelete