Friday 19 October 2012

തിരയെഴുതുന്ന ചിത്രങ്ങള്‍










 




   കൂടംകുളത്തിന്റെ തീരത്തു  തിരകളെഴുതുന്ന
   ചിത്രങ്ങളില്‍
     വികസന വികിരിണങ്ങളെറ്റു കരിഞ്ഞു പോകാവുന്ന
     കുരുന്ന നാമ്പുകളുണ്ട്
     മീനൊഴിഞ്ഞ വലകള്‍ മായ്ക്കുന്ന അടുക്കളകള്‍
     കളുണ്ട്
     ചിറകു കൊഴിഞ്ഞു പിടയുന്ന ചിത്രശലഭങ്ങളുണ്ട്
     ചിതലരിച്ച ജനാധിപത്യ തൂണ്‌കളില്‍ അലയടിക്കാതെ
      പോയ അലമുറകളുണ്ട്
   

       ഭൂമിയുടെ നേര്‍ത്ത ഇളകിച്ചിരിയിലോ,ദീര്‍ഘനിശ്വാസത്തിലോ
        ചിതറിത്തെറിക്കുന്ന സ്വപ്നങ്ങളുണ്ട്!!!
      
         പ്രിയ സുഹൃത്തേ,  കൂടംകുളത്തിന്റെ തീരത്തു
          തിരകളെഴുതുന്ന  ചിത്രങ്ങളില്‍
        നിര്‍വികാരതപുതച്ചു മൌനം  ഭജിച്ചിരിക്കുന്ന എന്‍റെയും
         നിന്‍റെയും  പൊള്ളിക്കരിഞ്ഞ രൂപങ്ങളുണ്ട്
 




 



14 comments:

  1. Jeevitha Mukhangal...!

    Prarthanakal...!!!

    ReplyDelete
  2. പ്രിയ സുഹൃത്തേ ...നല്ല എഴുത്ത്
    വരികളില്‍ വേദനയും വിപ്ലവവും അലയടിക്കുന്നു .

    ReplyDelete
  3. സാത്വികേ,ഞാനുണ്ട് നിങ്ങളോടൊപ്പം.പുതിയ തലമുറയുടെ പ്രതിഷേധം ഇനിയും കരുത്താർജ്ജിക്കണം.ഇടിന്തകരൈ പറയുന്നത് ഞാൻ മുൻപ് തന്നെ എഴുതിയിരുന്നു.

    ReplyDelete
    Replies
    1. രമേശേട്ട,ഞാന്‍ വായിച്ചു

      Delete
  4. സാത്വിക നന്നായി എഴുതുന്നുണ്ടല്ലോ. അഭിനന്ദനങ്ങൾ.ആശംസകൾ

    ReplyDelete
    Replies
    1. ഒരു പാട് നന്ദി മാഷെ

      Delete
    2. This comment has been removed by the author.

      Delete
  5. പ്രിയപ്പെട്ട സാത്വികേ,
    ഈ വരികള്‍ക്ക് അഭിനന്ദനങ്ങള്‍. നന്നായി എഴുതി. അവരുടെ സ്വപ്നങ്ങളുടെ ചിറകരിയാതിരിക്കാന്‍ നമുക്കും ഒത്തൊരുമിക്കാം അല്ലെ?
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഗിരീഷ്‌. .,അതെ നമുക്കും ശ്രമിക്കാം

      Delete
  6. നല്ലൊരു വായന തന്നു ഈ പോസ്റ്റ്‌... കാലിക പ്രസക്തമായ ചിന്തകളെ ഭംഗിയുള്ള ഭാഷയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  7. എന്‍റെ കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം അമ്പിളി

    ReplyDelete
  8. റിയാക്റ്ററുകള്‍ പ്രവര്‍ത്തിയ്ക്കാന്‍ ഒരുങ്ങുന്നു!

    ReplyDelete